29 March 2024 Friday

മാതൃകയായി എടപ്പാൾ ആദിരിയയിൽ ഓണാഘോഷിച്ചു

ckmnews

മാതൃകയായി എടപ്പാൾ ആദിരിയയിൽ ഓണാഘോഷിച്ചു


എടപ്പാൾ:സമൂഹത്തിന്  മാതൃകാപരമായ സന്ദേശം നൽകി എടപ്പാൾ ആദിരിയയിൽ ഓണാഘോഷിച്ചു.ആദിരിയയിലെ വിദ്യാർത്ഥികൾ പണം സ്വരൂപിച്ച് നടത്തി വരുന്ന പൂക്കള മത്സരങ്ങൾ ഒഴിവാക്കി പൂക്കളം ഒരുക്കുന്നതിന് സ്വരൂപിച്ച പണം രോഗികളുടെ ചികിത്സക്ക് കൈമാറിയാണ് ഓണാഘോഷത്തിന് തുടക്കമിട്ടത്. പത്തു രൂപ കൂപ്പൺ നൽകി ബന്ധുക്കൾ,സുഹൃത്തുകൾ, നാട്ടുകാർ എന്നിവരിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയാണ് ഇരുപതോളം നിർദ്ദരായ  കിഡ്നി കാൻസർ രോഗികൾക്ക് സഹായമായി നൽകിയത്.എടപ്പാളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ  സഹായം കൈമാറുകയും ചെയ്തു.