20 April 2024 Saturday

ഭാര്യയെ തൂങ്ങി മരിച്ചു:പോലീസ് സ്റ്റേഷനിൽ മൊഴി നൽകി മടങ്ങി വരുന്നതിനിടെ ടാങ്കർ ലോറിയിടിച്ച് ഭർത്താവിന് പരിക്ക്

ckmnews

ഭാര്യയെ തൂങ്ങി മരിച്ചു:പോലീസ് സ്റ്റേഷനിൽ മൊഴി നൽകി മടങ്ങി വരുന്നതിനിടെ  ടാങ്കർ ലോറിയിടിച്ച് ഭർത്താവിന് പരിക്ക്


പൊന്നാനി:ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ മൊഴി നൽകി മടങ്ങി വരുന്നതിനിടെ  ടാങ്കർ ലോറിയിടിച്ച് ഭർത്താവിന് പരിക്കേറ്റു.പൊന്നാനി കുറ്റിപ്പുറം പാതയിൽ പള്ളപ്രം പാലത്തിന് സമീപത്താണ് വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ ടാങ്കർ ലോറിയിടിച്ചാണ് പൊന്നാനി ഇഴുവത്തിരുത്തി സ്വദേശി വെട്ടംവീട്ടിൽ അജീഷിന് പരിക്കേറ്റത്.പരിക്കേറ്റ അജീഷിനെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അജീഷിന്റെ ഭാര്യ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതി മരണപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പോയി മൊഴി നൽകി നടന്ന് വരുന്നതിനിടെയാണ് അജീഷ് അപകടത്തിൽപ്പെട്ടത്.