24 April 2024 Wednesday

സമൂഹത്തെ സന്മാർഗ്ഗത്തിലേക്കു നയിക്കാൻ ബാഫഖി തങ്ങൾക്ക് കഴിഞ്ഞു:ഇർഷാദ് അനുസ്മരണ സദസ്സ്

ckmnews

സമൂഹത്തെ സന്മാർഗ്ഗത്തിലേക്കു നയിക്കാൻ ബാഫഖി തങ്ങൾക്ക് കഴിഞ്ഞു:ഇർഷാദ് അനുസ്മരണ സദസ്സ്


ചങ്ങരംകുളം : സൗമ്യ സമീപനം കൊണ്ട് സമൂഹത്തെ സന്മാർഗ്ഗത്തിലേക്കു നയിക്കാനും ആദർശത്തിനു കരുത്തു പകരാനും കഴിയുമെന്ന് തെളിയിക്കുകയായിരുന്നു അന്തരിച്ച സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളെന്നും എസ് എം എ സ്റ്റേറ്റ് ഉപാധ്യക്ഷൻ , കോഴിക്കോട് മർകസ് വൈസ് പ്രസിഡണ്ട് , സമസ്ത കേന്ദ്ര മുശാവറ അംഗം, ഇർശാദ് രക്ഷാധികാരി തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ തങ്ങളുടെ സേവനം എക്കാലവും സ്മരിക്കപ്പെടുമെന്നും പന്താവൂർ ഇർശാദിൽ നടന്ന അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.ഇർശാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, കുഞ്ഞു കൂട്ടിലങ്ങാടി, കെ സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ധീൻ ഹാജി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, എ അഹമദുണ്ണി ഹാജി, സി വി അബ്ദുൽ ജലീൽ അഹ്സനി, അബ്ദുറശീദ് അൽ-ഖാസിമി, അബ്ദുൽ ബാരി സിദ്ദീഖി, കെ എം ശരീഫ് ബുഖാരി, എ അഹമദ് ബാഖവി, എം വി സുബൈർ പ്രസംഗിച്ചു.