28 March 2024 Thursday

പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

ckmnews

ദില്ലി: രണ്ട് ഘട്ടങ്ങളിലായി പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ ആയിരിക്കും രണ്ട് ഘട്ടങ്ങളിലായി കയറ്റുമതി ചെയ്യുക. അടുത്ത സീസണിലേക്ക്  ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി നാഷണൽ ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പ്രകാശ് നായിക്‌നവരെ പറഞ്ഞു. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2022/23 സീസണിലെ കയറ്റുമതി നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.