20 April 2024 Saturday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ckmnews

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ നടന്ന ഓണാഘോഷം ആർപ്പോ 2022 പരിപാടി  കവിയും ഗാനരചയിതാവുമായ ശിവൻ കടവല്ലൂർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അനിൽ. കെ.ജോസ് അധ്യക്ഷനായി.ട്രസ്റ്റ് മെമ്പർ  ഫാറൂഖ്  ശിവൻ കടവല്ലൂരിന് പൊന്നാട അണിയിച്ച്    ആദരിച്ചു.കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നാസർ ,  പ്രിൻസിപ്പാൾ ലിനി ഷിബു ,  അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ, ജോയിന്റ് സെക്രട്ടറി സുബൈർ  ,  സ്കൂൾ ലീഡർ ആൽവിൻ , അദ്ധ്യാപിക സിമി അനിൽ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി നടത്തിയ  മെഗാ തിരുവാതിരക്കളി വർണ്ണാഭമായി വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായി.പരിപാടികൾക്ക് പ്രിൻസിപ്പാൾ ലിനി ഷിബു , പി ടി എ പ്രസിഡന്റ് അനിൽ കെ ജോസ് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ.പിടിഎഎക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി