28 March 2024 Thursday

കൊവിഡ് ബോധവത്ക്കരണ സന്ദേശങ്ങൾ നിർത്തി ബിഎസ്എൻഎൽ

ckmnews

ഫോൺ വിളിക്കുന്ന സമയത്ത് ഏർപ്പെടുത്തിയിരുന്ന കൊവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്തി ബിഎസ്എൻഎൽ. ദുരന്ത സാഹചര്യങ്ങളിൽ പ്രയാസമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. ആംബുലൻസിന് വിളിക്കുമ്പോൾപോലും ഇതാണ് കേൾക്കുക. ഇത് വിലപ്പെട്ട ജീവനുകൾ നഷ്ടമാവാൻ കാരണമായേക്കാമെന്നും പരാതി ഉയർന്നിരുന്നു.കൊവിഡ് വ്യാപിച്ച സഹാചര്യത്തിൽ കേന്ദ്ര നിർദേശപ്രകാരമാണ് ഇത്തരത്തിൽ ബോധവത്കരണ സന്ദേശം ഏർപ്പെടുത്തിയത്. ബിഎസ്എൻഎൽ കേന്ദ്രത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് അറിയിപ്പ് നിർത്തിയത്.