19 April 2024 Friday

മലപ്പുറം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ, റബർ തോട്ടം ഒലിച്ചു പോയി,ഗതാഗതം തടസപ്പെട്ടു,ആളപായമില്ല

ckmnews

മലപ്പുറം : മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചിൽ ഉണ്ടായത്.ജനവാസ മേഖലയിൽ അല്ല ഉരുൾ പൊട്ടൽ ഉണ്ടായത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.


ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്