20 April 2024 Saturday

വട്ടംകുളം കനിവ് ബഡ്സ് സ്കൂളിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ckmnews

വട്ടംകുളം കനിവ് ബഡ്സ് സ്കൂളിന്റെ ഓണാഘോഷം ശ്രദ്ധേയമായി


എടപ്പാൾ : വട്ടംകുളം ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള കനിവ് ബഡ്സ് സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി.മാവേലിയും വാമനനും പുലികളിയും അണിനിരന്ന ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖ്യാതിഥിയെയും മറ്റ് വിശിഷ്ട വ്യക്തികളെയും സദസ്സിലേക്ക് ആനയിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് കഴുങ്ങിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടൻപാട്ട് കലാകാരനും പിന്നണിഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പ് മുഖ്യാതിഥി ആയിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ അക്ബർ പനച്ചിങ്ങൽ സ്വാഗതം പറഞ്ഞു.വ്യാപാര വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഭാരവാഹികൾ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് കുമാർ,പത്തിൽ അഷ്‌റഫ്‌, മെമ്പർമാരായ പുരുഷോത്തമൻ,ഉണ്ണികൃഷ്ണൻ, റാബിയ, ദിലീപ്, അനിത, പത്മ  സുധാകരൻ കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് കാർത്തിയാനി പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, എം. പി. ടി. എ പ്രതിനിധി റജീന തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രധാന അധ്യാപിക ഗിരിജ നന്ദി പ്രകാശിപ്പിച്ചു. സ്കൂളിലെ അധ്യാപകർ, സ്പീച്ച് തെറാപ്പിസ്റ്റ്, പിടിഎ പ്രതിനിധികൾ മറ്റ് രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത ഓണപരിപാടികളും ഓണക്കളികളും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. കളങ്കമില്ലാത്ത മനസ്സോടെ നമ്മെ വരവേൽക്കുന്ന കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഇത്തവണ ഓണസദ്യ ഒരുക്കിയത് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പ്രസിഡന്റ് പ്രകാശ് യൂത്ത് വിംഗ് പ്രസിഡന്റ് ബൈ നേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കി.



കനിവ് റിഹാബിലിറ്റേഷൻ സെന്റർ ലെ പതിനെട്ട് വയസ്സ് കഴിഞ്ഞ കുട്ടികൾ ഉണ്ടാക്കുന്ന hygienic ഉൽപ്പന്നങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെ വിപണിയിലിറക്കാനും തീരുമാനിച്ചു.പഞ്ചായത്തിൽ നിന്നും കൂടുതൽ തയ്യൽ മിഷൻ നൽകാനും അതുവഴി ടെക്സ്റ്റയിൽസ് മേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൈ തൊഴിലും വരുമാനവും കൈവരിക്കാൻ സാധിക്കും എന്നും ചടങ്ങിൽ പ്രസിഡന്റ് അബ്ദുൾ മജീദ് കഴുങ്ങിൽ പ്രഖ്യാപിച്ചു.