25 April 2024 Thursday

തിരുവത്ര ദാമോദർ ജി സ്മാരക പുരസ്കാരം ചിത്രൻ നമ്പൂതിരിപ്പാടിന്

ckmnews

തിരുവത്ര ദാമോദർ ജി സ്മാരക പുരസ്കാരം ചിത്രൻ നമ്പൂതിരിപ്പാടിന് 

       

ചങ്ങരംകുളം: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്ര ദാമോദർജിയുടെ സ്മരണക്കായി കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർജി സ്മൃതി ഫൗണ്ടേഷനും ചേർന്ന് നൽകുന്ന സ്മാരക പുരസ്കാരത്തിന് പി. ചിത്രൻ നമ്പൂതിരിപ്പാട് അർഹനായി.10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം   സെപ്തംബറിൽ സമർപ്പിക്കുമെന്ന് ജനറൽ കൺവീനർ സജീവൻ നമ്പിയത്ത് അറിയിച്ചു.