20 April 2024 Saturday

സീഡ് ഗ്ലോബൽ സ്കൂളിൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

ckmnews

സീഡ് ഗ്ലോബൽ സ്കൂളിൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.


എരമംഗലം:പ്ലസ് വൺ പരീക്ഷയിൽ സംസ്ഥാനത്തു തന്നെ മികച്ച നേട്ടം കൈവരിച്ച സീഡ് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ സുബൈർ പരിപാടി ഉൽഘാടനം ചെയ്തു.ശംസുദ്ധീൻ കുന്നമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.ഗ്ലോബൽ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ വൈസ് ചെയർമാൻ ഡോ. ഹിലാൽ അയിരൂർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജോഷ് വാതല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹയർ സെക്കന്ററി HOD മുഹമ്മദ്‌ ആശിഖ് സ്വാഗതവും വിദ്യാർത്ഥി പ്രധിനിധി നദാ ഫാരിഹ് നന്ദിയും പറഞ്ഞു. പ്ലസ് വൺ പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ബയോസയൻസിൽ 100% വിജയം നേടിയ മൂന്ന് സ്കൂളുകളിൽ ഒന്ന് സീഡ് ഗ്ലോബൽ സ്കൂളാണ്.കഴിഞ്ഞ വർഷം സീഡ് ഗ്ലോബൽ സ്കൂളിൽ ആരംഭിച്ച സീഡ് ആക്ട് ( SEED ACT) പദ്ധതിക്ക് ആരംഭ വർഷം തന്നെ മികച്ച നേട്ടം കൈവരിക്കാനായത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.