30 September 2023 Saturday

കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്റെ മൃതദേഹം

ckmnews

കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏരൂർ അയിലറ സ്വദേശി അജീഷ് കുമാർ (28) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണതാണെന്ന് സംശയം. താലൂക്ക് ആശുപത്രിയിലെ പഴയകെട്ടിടത്തിന്‍റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.