24 April 2024 Wednesday

നന്നംമുക്ക് കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു

ckmnews



ചങ്ങരംകുളം:കുടുംബശ്രീ മിഷൻ മലപ്പുറം ജില്ല കുടുംബശ്രീ നന്നംമുക്ക് സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേളക്ക് തുടക്കമായി. ചങ്ങരംകുളത്ത് ആരംഭിച്ച വിപണന മേള നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.

 നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേശ്‌, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻഷ, സെക്രട്ടറി മനോജ്‌, എ എസ് പരമേശ്വരൻ, കൗസല്യ, റഷീന റസാഖ്, അഷ്‌റഫ്‌ കാട്ടിൽ, നൗഷാദ് വി കെ എം, സാദിഖ് നെച്ചിക്കൽ,ജബ്ബാർ കുറ്റിയിൽ, ശാന്തിനി രവീന്ദ്രൻ, സുനിത എന്നിവർ സംസാരിച്ചു.സെപ്റ്റംബർ ഒന്ന് മുതൽ ഏഴ്വരെ നീണ്ട് നിൽക്കുന്ന വിപണന മേളയിൽ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ ഉണ്ടാക്കിയ ഉത്പാദനങ്ങളാണ് വില്പനക്ക് വെച്ചിട്ടുള്ളത്