21 March 2023 Tuesday

ബൈക്കും ലോറിയും കൂട്ടിയിടിച്ചു; പുനലൂർ മുൻ നഗരസഭ കൗൺസിലറും ഭര്‍ത്താവും മരിച്ചു

ckmnews

കൊല്ലം: കൊല്ലം പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ്  ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വന്നിരുന്ന ദമ്പതികൾ ലോറിക്കടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്.