29 March 2024 Friday

ലഹരി വിൽപനക്കാർക്ക് വധശിക്ഷ നൽകാൻ നിയമനിർമാണം നടത്തണം:ചങ്ങരംകുളംപൗരസമിതി

ckmnews

ലഹരി വിൽപനക്കാർക്ക് വധശിക്ഷ നൽകാൻ നിയമനിർമാണം നടത്തണം:ചങ്ങരംകുളംപൗരസമിതി


ചങ്ങരംകുളം:വിദ്യാർത്ഥികൾക്കിടയിൽ‌ മാരകമായ മയക്കു മരുന്ന് ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവർക്ക്‌ ലഹരി എത്തിക്കുന്ന കുറ്റവാളികൾക്ക്‌‌ വധശിക്ഷ ഉറപ്പാക്കാൻ നിയമം വ്യവസ്ഥ ചെയ്യണമെന്നു ചങ്ങരംകുളം പൗരസമിതി സർക്കാറിനോട്‌ ആവശ്യപ്പെട്ടു.വിദ്യാലയങ്ങളുടെ പരിസരത്തും വിദ്യലയങ്ങളിലേക്കുള്ള വഴികളിലും പോലീസ്‌ സി സി ടി വി സ്ഥാപിച്ചു നിരീക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നും പൗരസമിതി ഭാരവാഹികൾ പറഞ്ഞു.ചെയർമാൻ പി പി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.സുരേഷ്‌ ആലംകോട്‌ അധ്യക്ഷത വഹിച്ചു. എംകെ അൻവർ, നൗഫൽ സഅദി, റഫീഖ്‌ ഫൈസി, എൻ എം അബ്ബാസ്‌, കെ അബ്ദുൽ ഹമീദ്‌‌‌, കെ അനസ്‌‌,അബ്ദുൽ കാദർ ആലംകോട്‌‌, എം കെ അബ്ദുറഹ്മാൻ പ്രസംഗിച്ചു