28 March 2024 Thursday

വെളിയങ്കോട് അടിപ്പാതക്ക് അങ്ങാടി വിഭജനം ഒഴിവാക്കണം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

ckmnews

വെളിയങ്കോട് അടിപ്പാതക്ക് അങ്ങാടി വിഭജനം ഒഴിവാക്കണം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി


എരമംഗലം:ദേശീയപാത വികസനത്തിന്റെ ഭാഗമായി  വെളിയങ്കോട് അങ്ങാടിയിൽ നിർമ്മിക്കുന്ന മതിൽ പാലം പ്രദേശത്തെ രണ്ടായി വിഭജിക്കുമെന്ന പ്രദേശവാസികളുടെയും വ്യാപാരികളുടെയും കർമ്മസമിതിയുടെയും ,

29 08/2022 ന് ലഭിച്ച പരാതി പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തിര യോഗം  ചർച്ച  ചെയ്തു.


ചരിത്ര  പ്രാധാന്യമുള്ള സാംസ്കാരിക കേന്ദ്രങ്ങളും ,  ആരാധനാലയങ്ങളും സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളും തീരദേശത്തുള്ള 6 വാർഡുകളും , ഹൈവേയ്ക്ക് കിഴക്ക് ഭാഗത്തുള്ള 3 വാർഡുകളും വ്യാപാര സ്ഥാപനങ്ങൾ ,  തുടങ്ങിയവ വെളിയങ്കോട് സെന്ററിന്റെ  റോഡിന്റെ ഇരുവശമായി പ്രവർത്തിക്കുന്നതാണ്. മതിൽപാലത്തിന്റെ നിർമ്മാണത്തിലൂടെ  ഇവ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്ന് യോഗം  വിലയിരുത്തി .  മാട്ടുമ്മൽ , തണ്ണിത്തുറ, പത്തുമുറി എന്നീ തീരദേശങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടാവുന്ന സമയങ്ങളിൾ  കടലോര വാസികളെ മാറ്റി പാർപ്പിക്കുന്ന പ്രധാന ഷെൽട്ടറായി പ്രവർത്തിക്കുന്ന  ഗവ. യു. പി., എൽ . പി.  സ്കൂളുകൾ നിർദ്ദിഷ്ട മതിൽ പാലത്തിന്റെ ഇരുഭാഗമായി മാറുമ്പോൾ  ബുദ്ധിമുട്ട് ഉണ്ടാകുമെന്നും യോഗം ചർച്ച ചെയ്തു.ദേശീയ പാത ലെയ്സൻ ഓഫീസർ, ടെക്നിക്കൽ മാനേജർ, കോൺട്രാക്ടർ എന്നിവരുമായി വെളിയങ്കോട്  അങ്ങാടിയെ ബാധിക്കുന്ന വിഷയം സംബന്ധിച്ച് മലപ്പുറം കളക്ട്രേറ്റിൽ വെച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നാഷണൽ ഹൈ അതോറിറ്റി  അധികൃതർ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചിരുന്നു.തദ്ദേശവാസികൾക്കും ,വ്യാപാരികൾക്കും , ടാക്സി ഓട്ടോ  ഡ്രൈവർമാർക്കും ബുദ്ധിമുട്ടുകൾ  ഇല്ലാത്ത തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ,വെളിയങ്കോട് അങ്ങാടിയെ പൂർണ്ണമായും ഇല്ലാതാക്കുന്ന രീതിയിൽ രണ്ടായി വിഭജിച്ച് നിർമ്മിക്കുന്ന മതിൽ പാലം നിർമ്മാണം പൂർണ്ണമായും ഒഴിവാക്കി പില്ലർ പാലം നിർമ്മിക്കണമെന്നും ,സർവ്വീസ് റോഡുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ദേശീയ വികസന അതോറിറ്റിയോട്  പഞ്ചായത്ത്  ഭരണസമിതി പ്രത്യേക യോഗത്തിലൂടെ ഐക്യകണ്ഠേന ആവശ്യപ്പെട്ടു . ഈ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി ഭണസമിതി തീരുമാനം പൊന്നാനി പാർലമെന്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ , പൊന്നാനി എം.എൽ.എ പി നന്ദകുമാർ എന്നിവർക്ക് നല്കുന്നതിനും തീരുമാനിച്ചു.പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നതിലേക്ക് അടിയന്തിരമായി വിളിച്ചു ചേർത്ത ഭരണസമിതി യോഗത്തിൽ  അധ്യക്ഷത  വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടൽ 

ഷംസു വിഷയത്തിന്റെ

ഗൗരവവും ,  ജനങ്ങളുടെ ആശങ്കയും  കണക്കിലെടുത്ത് വെളിയങ്കോട് അങ്ങാടിയെ രണ്ടായി  വിജിക്കുന്ന നിർമാണപ്രവർത്തനങ്ങൾ കുറിച്ച്  വിശദമായി സംസാരിച്ചു . യോഗത്തിൽ വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപുറത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ 

സെയ്ത് പുഴക്കര ,  റംസി റമീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, വേലായുധൻ, പി.വേണുഗോപാൽ, ശരീഫ് മുഹമ്മദ് , സുമിത രതീഷ് ,  പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തത് സംസാരിച്ചു.