24 April 2024 Wednesday

പൊന്നാനിയില്‍ അധികൃതരുടെ വിലക്ക് ലംഘിച്ച് സ്വലാത്ത് പൊന്നാനി പോലീസ് കേസെടുത്തു

ckmnews

പൊന്നാനി :കൊറോണഭീഷണിക്കിടെ അധികൃതരുടെ വിലക്ക് ലംഘിച്ച് സ്വലാത്ത് വാര്‍ഷികം സംഘടിപ്പിച്ച വര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തില്‍ സ്വലാത്ത് സംഘടിപ്പിച്ചത്.സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ സ്വലാത്തില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയവരും പങ്കെടുത്തിരുന്നു.പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊന്നാനി പോലീസ് സ്ഥലത്തെത്തി നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.കോവിഡ് 19 ലോകത്താകെ പടര്‍ന്ന് പിടിക്കുകയും ജില്ലയിലടക്കം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പശ്ചാതലത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന എല്ലാ പൊതു പരിപാടികളും സ്വകാര്യ ചടങ്ങുകളും മാറ്റി വെക്കണമെന്നുള്ള ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് രോഗം പടരാന്‍ സാധ്യതയുള്ള രീതിയില്‍ നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു