25 April 2024 Thursday

പാലക്കാട് കല്ലടിക്കോട് പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം: കേസില്‍ 90 കാരന് 3 വര്‍ഷം കടിന തടവും , അര ലക്ഷം രൂപ പിഴയും

ckmnews

പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡ‍ിപ്പിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ. കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് 3 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും അടക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. കേസിൽ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.