29 March 2024 Friday

'സംസ്ഥാനത്തെ ലഹരി വ്യാപനം ദേശീയ സുരക്ഷയുടെ പ്രശ്നം ,സ്കൂളുകൾ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും'

ckmnews

കൊച്ചി:സംസ്ഥാനത്തെ ലഹരി ഉപയോഗം ദേശീയ സുരക്ഷയുടെ പ്രശ്നം കൂടിയാണെന്ന് എഡിജിപി വിജയ് സാഖറെ  പറഞ്ഞു.ജില്ലാ തല സ്റ്റേഷന്‍ പരിധിയിൽ ഡ്രൈവ് തുടങ്ങും.ഈ വർഷം 16, 000 കേസുകളാണ് പിടിച്ചത്.മദ്യം ഉപേക്ഷിച്ച് ലഹരി മരുന്നിലേക്ക് യുവാക്കൾ പോകുന്നു.സൗഹൃദ വലയങ്ങളിൽ നിന്നാണ് തുടക്കം.സ്കൂളുകൾ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും.ഒരു അധ്യാപകൻ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.സ്കൂൾ കുട്ടികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിൽ പരിശീലനം നൽകും.ക്യാരിയർമാരിൽ മാത്രം അന്വേഷണം ഒതുക്കില്ല.ലഹരി കടത്തുകാരുടെ സ്വത്ത് കണ്ടെത്തും.2 വർഷം വരെ NTPS നിയമപ്രകാരം കരുതൽ തടങ്കൽ വക്കുമെന്നും അദ്ദേഹം പറഞ്ഞു