28 March 2024 Thursday

ഔഷധം അരങ്ങ'സെമിനാർ സെപ്റ്റംബർ 2ന് നടക്കും

ckmnews


ചങ്ങരംകുളം:പന്താവൂരിലെ ക്രിയേറ്റീവ് ബിസിനസ്‌ ഹിൽസ്എന്ന വാണിജ്യ കലാ സംസ്കാര മണ്ഡപത്തിൽ ഔഷധം അരങ്ങ്"സെമിനാർ  സംഘടിപ്പിക്കുന്നു.പ്രശസ്ത ആയുർവേദ വിദഗ്ധനായ ഡോ.കിരാതമൂർത്തി"അതിജീവനത്തിന്റെ ഔഷധങ്ങൾ"എന്നവിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്ന അരങ്ങിൽ കേരളത്തിലെ വൈദ്യ ശാലാരം ഗത്തെ ആദ്യകാല സംരംഭകനും മംഗളോദയം വൈദ്യശാലയുടെ സ്ഥാപകനുമായ ഹാജി പി.കെ അബൂബക്കറിനെ ആദരിക്കുമെന്ന്  എഴുത്തുകാരനുമായ പി.മണികണ്ഠൻ അറിയിച്ചു.സെപ്റ്റംബർ 2-ന് മൂന്നു മണിക്ക് പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹാളിലെ  മൊട്ടിവേഷൻ ബാങ്ക്വറ്റ് ഹാളിൽ തുടങ്ങുന്ന അരങ്ങിൽ ഡോ. പി. വി. അബ്ദുള്ള ഔഷധ പരിചയം നടത്തും.തുടർന്ന് ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ചേർന്ന് മണ്ണിലിറങ്ങി ഔഷധ ചെടികൾ നട്ടുകൊണ്ട് അരങ്ങിനെ ജീവൽ സമൃദ്ധമാക്കുമെന്ന്പൂഴികുന്നത്ത് മണികണ്ഠൻ  അറിയിച്ചു.