29 March 2024 Friday

രക്തദാന നന്മ ഹൃദയത്തിൽ നിന്നും പുറത്തുവന്ന പത്തു വയസ്സുകാരിയെ ബി ഡി കെ ആദരിച്ചു

ckmnews



വിമാന ദുരന്തവാർത്തയും അപകടത്തിൽപ്പെട്ടവർക്ക് എമർജൻസി രക്താവശ്യവും കാണാനിടയായ ഫാത്തിമ ഷറിൻ എന്ന 10 വയസ്സുകാരി ഉമ്മയുടെ ഫോണിൽ നിന്നും സഹോദരി  ഇട്ട സ്റ്റാറ്റസ് കണ്ട്  ഫോണെടുത്ത് സ്റ്റാറ്റസിൽ കണ്ട നമ്പറിൽ വിളിച്ചത് പത്തു വയസ്സുളള എന്റെ രക്തം കൊടുക്കാനാവുമോ എന്നാണ്.

     ആ നിഷ്കളങ്കമായ ചോദ്യം സോഷ്യൽ മീഡിയയിൽ എല്ലാ രക്തദാന സംഘടനകളും ഏറ്റെടുത്തു.അഭിമാനത്തോടെ  രക്തദാന സംഘടന എന്ന നിലയിൽ ബ്ലഡ് ഡോണേഴ്സ് കേരള  അവളുടെ വീട്ടിലെത്തി സ്നേഹോപഹാരം നല്കി ബി ഡി കെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സലിം വളാഞ്ചേരി, ബി ഡി കെ മലപ്പുറം വൈ.പ്രസിഡണ്ട് നൗഷാദ് കാളിയത്ത്, ബി  ഡി കെ തിരൂർ താലൂക്ക് രക്ഷാധികാരി വി പി എം സാലിഹ്, ട്രഷറർ ഷാജി സൽവാസ് ,

ബിഡികെ തിരൂർ താലൂക്ക് വൈസ് പ്രസിഡന്റ് അലവി വൈരങ്കോട്  എക്സിക്യൂട്ടീവ് അംഗം റഹ്മാൻ നടക്കാവിൽ തുടങ്ങിയവർ ഷറിന്റെ വളാഞ്ചേരി അത്തിപ്പറ്റയുള്ള വീട്ടിലെത്തി സമ്മാനങ്ങൾ നല്കി ആദരിച്ചു. 10 വയസ്സുകാരിയുടെ ഹൃദയത്തിൽ നിന്നുള്ള രക്തദാന സന്നദ്ധത ഈ പുതു തലമുറകൾക്ക് പ്രചോദനമാകട്ടെ, രക്ത ദാനത്തിന് മടിച്ചു നിൽക്കുന്ന സ്ത്രീകൾക്കും മടികൂടാതെ പേടിയില്ലാതെ മറ്റൊരു ജീവന് ജീവരക്തമേകാൻ ധൈര്യമാവട്ടെ ഇവളുടെ വാക്കുകൾ ---