16 April 2024 Tuesday

മഴ തുടരും:എല്ലാ ‌ജില്ലകളിലും യെലോ അലർട്ട്, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ckmnews

മഴ തുടരും:എല്ലാ ‌ജില്ലകളിലും യെലോ അലർട്ട്, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


തിരുവനന്തപുരം:ശനിയാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത. 11.5 സെന്റീമീറ്റർ വരെ മഴ പെയ്തേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള– ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. 55 കി.മീ. വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.


മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നു രാവിലെ 9ന് തുറക്കും. കെഎസ്ഇബിയുടെ ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളി‍ൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങ‍ൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിലും ‍കുറ്റ്യാടി‍യിലും ബ്ലൂ അല‍ർട്ടുമാണ്.