20 April 2024 Saturday

സർക്കാറുകൾ കർഷകരെ അവഗണിക്കുന്ന സമീപനം അവസാനിപ്പിക്കണം:അഷ്‌റഫ്‌ കോക്കൂർ

ckmnews

സർക്കാറുകൾ കർഷകരെ അവഗണിക്കുന്ന സമീപനം അവസാനിപ്പിക്കണം:അഷ്‌റഫ്‌ കോക്കൂർ 


ചങ്ങരംകുളം:പാവപ്പെട്ട കർഷകന്റെ ആനൂകല്യങ്ങളും സർക്കാർ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കേണ്ട നിർദേശങ്ങളും, കാർഷികപരമായ അറിയിപ്പുകളും കൃത്യമായി അറിയിക്കാതെ ഉദ്യോസ്ഥരും, സർക്കാരും കർഷകരെ അവഗണിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കോക്കൂർ പറഞ്ഞു.പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം ചങ്ങരംകുളത്ത് സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെപ്റ്റംബർ 15 മുതൽ 30 വരെ നടക്കുന്ന സ്വതന്ത്ര കർഷകസംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാൻ പൊന്നാനി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു.സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് പി പി യൂസഫലി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ മെമ്പർഷിപ്പ് വിതരണം ആലംങ്കോട് സ്വതന്ത്ര കർഷക സംഘം പ്രസിഡന്റ് മാനു മാമ്പയിൽ സെക്രട്ടറി പി വി സലീമിന് എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട് കാർഷിക മേഖലയിലെ സംഘടനകൾ അനുവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു.വിവിധ മേഖലകളിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ യഥാവിധി ലഭിക്കാത്തതിന്റെ കാര്യകാരണങ്ങൾ  സംസ്ഥാന കർഷകാ അവാർഡ് ജേതാവ് അബ്ദുല്ലത്തീഫ് കോലളമ്പ് ക്ലാസ് എടുത്തു.

മെമ്പർഷിപ്പ് ക്യാമ്പയിൻ മാർഗ്ഗ നിർദ്ദേശങ്ങൾ മണ്ഡലം നിരീക്ഷകൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി വട്ടംകുളം അവതരിപ്പിച്ചു.സംസ്ഥാന എംഎസ്എഫ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അസ്ഹർ പെരുമുക്കിനെ അനുമോദിച്ചു.മണ്ഡലം പ്രസിഡന്റ് 

എ വി അബ്ദുറു  അധ്യക്ഷൻ വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ അബ്ദുറഷീദ്, ഷംസുദ്ദീൻ എരമംഗലം, ബഷീർ കക്കിടിക്കൽ,ടിവി അഹമ്മദ് ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.