28 March 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2022 കനിവ് ബഡ്സ് സ്കൂളിൽ നിന്നും തുടക്കം കുറിച്ചു

ckmnews

എടപ്പാൾ: നാലുദിവസം നീണ്ടുനിൽക്കുന്ന വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയം ഓണാഘോഷത്തിന് ഇന്ന് കനിവ് ബഡ്സ് സ്കൂളിൽ തുടക്കം കുറിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, വാർഡ് മെമ്പർ അക്ബർ പനച്ചിക്കൽ, മെമ്പർ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അധ്യാപകർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് പഴയകാലത്തെ അനുസ്മരിപ്പിച്ച് അത്തം നാളിൽ കുന്നുംപുറങ്ങളിൽ നിന്നും പാട്ടിൻ ഈരടികളുടെ താളമിട്ടാണ് തുമ്പപ്പൂ പറിച്ചെടുത്ത് പൂക്കളമിട്ടത്. പഴയകാല ഓണ സ്മരണകളും പാട്ടുകളുമായി മേയ്ക്കാട്ട് ശ്രീദേവി അന്തർജനം കുട്ടികൾക്കൊപ്പം കൂടി. സെപ്റ്റംബർ ഒന്നിന് ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറും.

സെപ്റ്റംബർ 2 സമൂഹത്തിലെ വിവിധ തുറകളിലെ 100 പേർ അണിനിരക്കുന്ന സൈക്കിൾ പ്രചരണം രാവിലെ 6.മണിക്ക് എടപ്പാളിൽ നിന്നും ആരംഭിച്ച് മുഴുവൻ വാർഡുകളിലും ഓണാഘോഷ സന്ദേശവുമായി ചുറ്റിക്കറങ്ങി 7.30 ന് സഫാരി ഗ്രൗണ്ടിൽ അവസാനിപ്പിക്കുന്നതാണ്. വൈകീട്ട് സൗഹൃദ ഫുട്ബോൾ മാച്ചും സംഘടിപ്പിച്ചിട്ടുണ്ട്. 3 ന് രാവിലെ ആയിരം പേർ കേരളീയ വേഷത്തിൽ അണിനിരന്ന് പ്ലാസ ഗ്രൗണ്ടിൽ നിന്നും വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ച് സഫാരി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓണാഘോഷ നഗരിയിൽ എത്തിച്ചേരും. 10.30ന് പൂക്കള മത്സരവും 11.30 ന് സാംസ്കാരിക സദസ്സും നടക്കും. ശ്രീ ആർട്ടിസ്റ്റ് നമ്പൂതിരി, പി സുരേന്ദ്രൻ, ഡോ: രവീന്ദ്രൻ എന്നിവരേയും ആരോഗ്യപ്രവർത്തകരെയും, RRT അംഗങ്ങളെയും ആദരിക്കും. മന്ത്രി വി അബ്ദുറഹ്മാൻ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് 2 മണിക്ക് നാടൻ ഓണപ്പാട്ടും , 3 മണിക്ക് മെഗാ തിരുവാതിരയും, 4 മണിക്ക് ലഹരിക്കെതിരെ ബലൂൺ പറത്തലും, 6 മണിക്ക് ഓണ-സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്