25 April 2024 Thursday

പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിൽ സ്കൂൾ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്;

ckmnews

പട്ടാമ്പി: തെരുവില്‍ തമ്മില്‍ തല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പട്ടാമ്പിയിലെ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുമാണ് തമ്മിലടിച്ചത്. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല.ഒരുവര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞദിവസത്തെ കൂട്ടത്തല്ലും. പ്ലസ്ടു വിദ്യാര്‍ഥികളും സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു.അടുത്തിടെയായി വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം.