28 March 2024 Thursday

സോപാനം വാദ്യോത്സവം സപ്തംബർ 2 മുതല്‍ 4 വരെ മിനിപമ്പയില്‍ നടക്കും

ckmnews

സോപാനം വാദ്യോത്സവം സപ്തംബർ 2 മുതല്‍ 4 വരെ മിനിപമ്പയില്‍ നടക്കും


എടപ്പാള്‍ : കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സപ്തംബർ 2 മുതല്‍ 4 വരെ കുറ്റിപ്പുറം മിനി പമ്പയിൽ നടക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.വാദ്യോല്‍സവത്തിന്റെആദ്യ ദിനമായ സപ്തംബര്‍ 2ന് വൈകുന്നേരം 5.30-ന്പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും 3 ന് ഉദ്ഘാടനം  പി.നന്ദകുമാർ എം.എൽ.എയും, സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എയും നിർവ്വഹിക്കും.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ,ആലംങ്കോട് ലീലാകൃഷ്ണൻ, മലബാർ ദേവസ്വം പ്രസിഡണ്ട് എം.ആർ.മുരളി,കരിയന്നൂർ നാരായണൻ നമ്പൂതിരി തുടങ്ങിയവര്‍ വാദ്യോല്‍സവത്തിന്റെ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.പാണ്ടിമേളം,സാംസ്കാരിക സമ്മേളനം ,പുള്ളുവൻപാട്ട്,ഫ്യൂഷന്‍ മ്യൂസിക്,സെമിനാര്‍ ,ഇടക്ക സമന്വയം,ഇരട്ട തിമില തായമ്പക,ലയ വിന്യാസം,ഇരട്ടകേളി,ചീനി മുട്ട്, , കഥകളിപ്പദകച്ചേരി, ഇടയ്ക്ക വിസ്മയം, കുറുങ്കുഴൽ കച്ചേരി തുടങ്ങിയ കലാരൂപങ്ങള്‍, വിവിധ സെമിനാറുകള്‍ എന്നിവയാണ്  വാദ്യോത്സവത്തിലെ പ്രധാന പരിപാടികള്‍.ജനറൽ കൺവീനർ ടി.വി.ശിവദാസ്, സോപാനം ഡയറക്ടർ സന്തോഷ് ആലംങ്കോട്, , രാജേഷ് പ്രശാന്തിയിൽ,ടി.പി.മോഹനൻ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.