23 April 2024 Tuesday

ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ ബെൽറ്റ് അവാർഡിങ് സെറിമണിയും അവാർഡ് ദാനവും ഒതളൂരിൽ നടന്നു

ckmnews

ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ ബെൽറ്റ് അവാർഡിങ് സെറിമണിയും അവാർഡ് ദാനവും ഒതളൂരിൽ നടന്നു


ചങ്ങരംകുളം:ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ ബെൽറ്റ് അവാർഡിങ് സെറിമണിയും അവാർഡ് ദാനവും ഒതളൂർ ജി.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് മെമ്പർ സുജിത സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഷാഹുൽ ഹമീദ് പന്താവൂർ സ്വാഗതം പറഞ്ഞു.പരിപാടി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല യോഗ അസോസിയേഷൻ സെക്രട്ടറി കുഞ്ഞുമൊയ്തീൻകുട്ടി വിശിഷ്ടാതിധിയായി പങ്കെടുത്തു.ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ ഷഹന നാസർ അവാർഡ് വിതരണം നടത്തി.സക്കീർ ഒതളൂർ നന്മ മരം ഗ്ലോബ്ലൽ ഫൗണ്ടേഷൻ(പടവുകൾ ബാലവേദി സംസ്ഥാന  കോർഡിനേറ്റർ)

 നവാസ് ഒതളൂർ, അഷ്‌റഫ്‌ പന്താവൂർ, റസാക്ക് പെരുംതിരുത്തി, അക്ബർ കിഴിക്കര, ഒതളൂർ ജിയുപി സ്കൂൾ പിടിഎ പ്രസിഡന്റ് നാസർ ഒതളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹമീദ് ഒതളൂർ ആണ് കരാട്ടെ ക്ലാസ്സുകളും പ്രോഗ്രാമും കോഡിനേറ്റ് ചെയ്തത്.സീനത്ത് കോക്കൂർ നന്ദി അർപ്പിച്ച്  സംസാരിച്ചു