25 April 2024 Thursday

പരീക്ഷ വിജയികളെ മുസ്ലിംലീഗ് പള്ളിക്കുന്ന് യൂണിറ്റ് അനുമോദിച്ചു

ckmnews

SSLC ,പ്ലസ് ടു വിജയികളെ മുസ്‌ലിം ലീഗ് പള്ളിക്കുന്ന് യൂണിറ്റ് അനുമോദിച്ചു

ചങ്ങരംകുളം :ആലംകോട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പള്ളിക്കുന്ന് പ്രദേശത്തു നിന്നും ഉന്നത വിജയം നേടിയ മിടുക്കരായ മുഴുവൻ വിദ്യാർത്ഥികളെയും അവരവരുടെ വീടുകളിലെത്തി പള്ളിക്കുന്ന് മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മോമെന്റോ നൽകി അനുമോദിച്ചു .അഭിഭാഷകയായി എൻറോൾ ചെയ്ത അഡ്വ:സുപർണക്ക് മൊമെന്റോ നൽകി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തുർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു . എം അബ്ബാസലി ,ഷബീർ മാങ്കുളം, ജഫീർ പള്ളിക്കുന്ന് ,സൈഫുദ്ധീൻ കെവി ,ഷഫീക് പള്ളിക്കുന്ന് ,മുഹമ്മദ് അസ്‌ലഹ് എന്നിവർ സംബന്ധിച്ചു.