25 April 2024 Thursday

കെഎസ്ആർടിസിയില്‍ പെൻഷൻ വിതരണം തുടങ്ങി

ckmnews

തിരുവനന്തപുരം: കെഎസ്ആർടിസിയില്‍ പെൻഷൻ വിതരണം തുടങ്ങി. ജൂലൈ, ഓഗസ്റ്റ് മാസത്തെ തുക ഒരുമിച്ചാണ് ലഭിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ പൂർത്തിയായേക്കും. കെഎസ്ആര്‍ടിസിയില്‍ 41,000 പെൻഷൻകാരാണുള്ളത്. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത്  റിപ്പോർട്ട് ചെയ്തിരുന്നു