24 April 2024 Wednesday

നാടുകാണി വഴി ബെംഗളൂരു പോകുന്നവർ സൂക്ഷിക്കുക :: ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേ കനത്ത മഴയിൽ മുങ്ങി; KSRTC അടക്കമുള്ള വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു

ckmnews




ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്. പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാവാത്തതും വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്.ബെംഗളൂരു- മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടുന്നു. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളും പാതി വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.


ബസ്സുകളും കാറുകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളില്‍ നിന്ന് അതിസാഹസികമായാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബസ്സുകളും കാറുകളും ഒലിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം.