06 December 2022 Tuesday

ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് -ഓണം കലാസന്ധ്യ ''സംഘടിപ്പിച്ചു

ckmnews

ഇൻകാസ് ഖത്തർ

മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് -ഓണം കലാസന്ധ്യ ''സംഘടിപ്പിച്ചു


ഇൻകാസ് ഖത്തർ

മലപ്പുറം ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച ഈദ് -ഓണം കലാസന്ധ്യ ''ഇശൽപൂവിളി -2022"ന്യൂ ഐഡിയൽ സ്കൂളിൽ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു.ദോഹയിലെ ആദ്യ ഓണാഘോഷമായിരുന്ന

ഈ പ്രോഗ്രാമിന്റെ മുഖ്യ  പ്രായോജകർ റിയാഡ മെഡിക്കൽ സെന്റർ ആയിരുന്നു.വൈകീട്ടു 6 മണിക്ക് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നു  ചെണ്ടമേളം , മഹാബലി , പുലിക്കളി എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയിൽ ഇൻകാസ് ഖത്തർ അംഗങ്ങളും ദോഹയിലെ കലാസ്വാദകരും പങ്കെടുത്തു .തുടർന്ന് അൽ ഖമർ ഹാളിൽ വെച്ച് നടന്ന കലാസന്ധ്യ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയും മഹാബലിയും ഒരുമിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിനോദ് പുത്തൻ വീട്ടിൽ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ സിദ്ദിഖ് ചെറുവല്ലൂർ അധ്യക്ഷ്യത വഹിച്ചു.ഇൻകാസ്                                                        ഖത്തർ സ്ഥാപക നേതാവ് ജോപ്പച്ചൻ തെക്കെകുറ്റ്,മുൻ ഐസിസി പ്രസിഡന്റ്

.എ പി മണികണ്ഠൻ

ലോക കേരളസഭ മെമ്പർ റൗഫ് കൊണ്ടോട്ടി,മുസ്തഫ ഏലത്തൂർ പ്രസിഡന്റ്

മശൂദ് തിരുത്തിയാട്

ഇൻകാസ് ഖത്തർ ജില്ലാ പ്രസിഡന്റുമാർ

മറ്റു മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പിന്നീട് നടന്ന കലാ സാംസകാരിക യോഗത്തിൽ ഐഎസ് സി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.വി .ബോബൻ റെയാഡ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ ആശംസകൾ നേർന്നു.പുതിയ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ട ഹൈദർ ചുങ്കത്തറയെ മുൻ പ്രസിഡന്റ് ബഷീർ പള്ളിപ്പാട്ട് ,അബ്ദുൽ റഊഫ് മക്കരപറമ്പ്,ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു.ഇൻകാസ് മലപ്പുറം യൂത്ത് വിങ് ടീം മൊമെന്റോ നൽകിയും ആദരിക്കുകയുണ്ടായി.ജനറൽ സെക്രട്ടറി അഷ്‌റഫ്‌ നന്നമ്മുക്ക് നന്ദി പറഞ്ഞു.തുടർന്ന് ദോഹയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും ഒരുക്കിയ തിരുവാതിരക്കളി,ഒപ്പന , കോൽക്കളി , ക്ലാസിക്കൽ ഡാൻസുകൾ , ബോളിവുഡ് സിനിമാറ്റിക് ഡാൻസുകൾ ,  പ്രമുഖ ഗായിക -ഗായകർ നയിച്ച സംഗീത നിശ , കൈതോല നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകൾ എന്നിവ 

ഇശൽപൂവിളി -2022 എന്ന കലാസന്ധ്യക്കു മിഴിവേകി.        ഈദ് -ഓണം പ്രോഗ്രാമിന്റെ വിജയത്തിൽ പങ്കാളികളായ മുഴുവൻ സ്ഥാപനങ്ങൾക്കും,ചിട്ടയോടെ പ്രവർത്തിച്ച വളണ്ടിയർ ടീമിനും, കലാ സന്ധ്യയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ റിയാസ് വാഴക്കാട് നന്ദി രേഖപ്പെടുത്തി.

ckmnews