20 April 2024 Saturday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി അയ്യങ്കാളി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ckmnews

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി അയ്യങ്കാളി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


ചങ്ങരംകുളം:മഹാത്മാ ശ്രീ അയ്യൻകാളിയുടെ 159 മത്-ജയന്തിയുടെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട്

പ്രസാദ്പടിഞ്ഞാക്കര മുഖ്യപ്രഭാഷണം നടത്തി.കെ അനീഷ്,സുധാകരൻ നന്നംമുക്ക്,കുഞ്ഞുണ്ണി കരുമത്തിൽ,മണികണ്ഠൻ പന്താവൂർ,എം വിനയകുമാർ,ജയൻ കല്ലൂർമ്മ,സബിത വിനയകുമാർ,രാമകൃഷ്ണൻ പുഴക്കര,രഞ്ജിത്ത് മൂക്കുതല എന്നിവർ സംസാരിച്ചു