18 April 2024 Thursday

മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനം തുടങ്ങി

ckmnews

മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനം തുടങ്ങി

പൊന്നാനി : ദിവസം നൂറുകണക്കിന് രോഗികൾ ചികിത്സക്കെത്തുന്ന പൊന്നാനി താലൂക്കാശുപത്രിയിൽ ആവശ്യമായ   ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

വിജയലക്ഷ്മി നഗറിൽ (പാലപ്പെട്ടി മെഹ്ഫിൽ ഓഡിറ്റോറിയം) നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ഇന്ദിര പ്രവർത്തന റിപ്പോർട്ടും ജില്ല പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ സ്വാഗതം പറഞ്ഞു. ബിന്ദു സിദ്ധാർത്ഥൻ, ധന്യ പതിയാരത്ത്, ബിനീഷ മുസ്തഫ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷൈലജ മണികണ്ഠൻ അനുശോചന പ്രമേയവും ഷീന സുദേശൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഇ ജി നരേന്ദ്രൻ, എം സുനിൽ എന്നിവർ സംസാരിച്ചു. 

ഭാരവാഹികളായി

ബിന്ദു സിദ്ധാർത്ഥൻ(പ്രസിഡൻ്റ്)

ഷൈലജ മണികണ്ഠൻ, കെ പി ശ്യാമള(വൈസ് പ്രസിഡൻ്റ്)

ധന്യ പതിയാരത്ത്( സെക്രട്ടറി)

സിനി രാജു, എം കെ ഫൗസിയ(ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.തിങ്കൾ വൈകീട്ട് 3.30ന്  മഹിളകളുടെ പ്രകടനം പാലപ്പെട്ടി സെൻ്ററിൽ നിന്നാരംഭിച്ച് സമ്മേളന നഗിരിയായ ജോസഫൈൻ നഗറിൽ സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുയോഗം മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി വി ടി സോഫിയ ഉദ്ഘാടനം ചെയ്യും.