20 April 2024 Saturday

അച്ഛൻ–മകൻ കഥയുമായി ‘വൃഷഭ’; മോഹൻലാലിന്റെ പാന്‍ ഇന്ത്യൻ സിനിമ

ckmnews

അച്ഛൻ–മകൻ കഥയുമായി ‘വൃഷഭ’; മോഹൻലാലിന്റെ പാന്‍ ഇന്ത്യൻ സിനിമ


പുതിയ തെലുങ്ക് സിനിമയിൽ കരാർ ഒപ്പിട്ട് മോഹൻലാൽ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ തെലുങ്കിൽ നിന്നൊരു സൂപ്പർ താരം കൂടി അഭിനയിക്കും.നന്ദകുമാറാണ് സംവിധായകൻ. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദർശനത്തിനെത്തും. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥപറയുന്ന ചിത്രത്തിന് ‘വൃഷഭ’യെന്നാണ് പേര്. 


മോഹൻലാൽ അച്ഛന്റെ വേഷത്തില്‍ എത്തുന്നു. തെലുങ്കിൽനിന്നുള്ള ഒരു പ്രമുഖ യുവനടനെയാണ് മകന്റെ വേഷത്തിലേക്ക് പരിഗണിക്കുന്നത്.ആക്‌ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബജറ്റ് എന്റർടെയ്നറായിരിക്കും ചിത്രം.



എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.