25 April 2024 Thursday

കനത്ത മഴ പല വീടുകളിലും വെള്ളം കയറി കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങി

ckmnews



ചങ്ങരംകുളം:സംസ്ഥാനത്ത മഴ കനത്തതോടെ ചങ്ങരംകുളം ചിറവല്ലൂര്‍ മേഖലയിലും പല വീടുകളിലും വെള്ളം കയറി.പ്രളയ സാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങി പലരും ബന്ധുവീടുകളിലാണ് അഭയം തേടുന്നത്.താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.നന്നംമുക്ക് പഞ്ചായത്തില്‍ കാഞ്ഞിയൂര്‍ പാടത്ത് നിന്നും കാവിലപ്പാടത്ത് നിന്നും ഏതാനും കുടുംബങ്ങള്‍ വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ ബന്ധു വീടുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും മാറിത്താമസമാക്കിയിട്ടുണ്ട്.

ആലംകോട് പഞ്ചായത്തില്‍ കാളാച്ചാല്‍ ഭാഗത്ത് ഏതാനും കുടുംബങ്ങള്‍  ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.പെരുമ്പടപ്പ് പഞ്ചായത്തിലെ ചിറവല്ലൂര്‍ ആമയം പ്രദേശത്തെ പല വീടുകളിലും വെള്ളം കയറാന്‍ തുടങ്ങിയതോടെ പ്രളയ സാധ്യത കണക്കിലെടുത്ത്  നേരത്തെ തന്നെ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിരുന്നു.കോവിഡ് പശ്ചാതലത്തില്‍ ക്യാമ്പുകള്‍ ഒരുക്കുന്നതിന് ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അത്തരം സാഹചര്യം ഉണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.