25 April 2024 Thursday

കൊടിയേരി സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു എംവി ഗോവിന്ദൻ പുതിയ സെക്രട്ടറി

ckmnews

കൊടിയേരി സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു


എംവി ഗോവിന്ദൻ പുതിയ സെക്രട്ടറി 


സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞു.എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന്‌ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയന്‍, എം എ ബേബി,എ വിജയരാഘവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.