25 April 2024 Thursday

സംസ്ഥാനത്ത് കനത്ത മഴ:ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews

സംസ്ഥാനത്ത് കനത്ത മഴ:ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് അലർട്ടുള്ളത്.

നാളെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഈ മാസം 30 വരെയും കേരള തീരത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.


ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്

കെ. എസ്. ഇ. ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ ജില്ലയുടെ മലയോര മേഖലയിൽ മഴ തുടരുന്നുണ്ട്.