28 March 2024 Thursday

സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

ckmnews

തൃശൂർ സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.

ജോസ് തീയറ്ററിന് സമീപമാണ് അപകടം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ന്യൂറോ സർജൻ മുക്കാട്ടുകര ചിറയത്ത് മഞ്ഞിയിൽ ഡോ.ഡൊണാൾഡ് ഓടി ച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ജില്ലാ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ കരിഞ്ഞ മണം വന്നു. തുടർന്ന് കാർ റോഡരികിൽ കാർ ഒതുക്കി നിർത്തി ഇറങ്ങി. അപ്പോഴാണ് തീ പിടിച്ചത്. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരും വഴിയാത്രികരുമാണ് തീ അണച്ചത്. പിന്നീട് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.