29 March 2024 Friday

നാളെ അയ്യങ്കാളി ജയന്തി

ckmnews

പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണി പോരാളിയും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ 159-ാം ജയന്തി ഞായറാഴ്ച വിവിധ പരിപാടികളോടെ നടക്കും. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് ആരംഭിക്കും. 


മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. എം.എൽ.എ.മാര്‍, എം.പി.മാർ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.


ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ.