25 April 2024 Thursday

വ്യാപാരികളുടെ ആവശ്യങ്ങൾക്ക് പുല്ല് വില:ചങ്ങരംകുളത്തെ വ്യാപാരികൾ സമരത്തിലേക്ക്

ckmnews


ചങ്ങരംകുളം:പരീക്ഷണമെന്നോണം നടപ്പാക്കി ഒരു മാസത്തിനു ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും,ഓട്ടോ,മോട്ടോർ സൈക്കിൾ എന്നിവക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്നും പറഞ്ഞ് തുടങ്ങിവച്ച ട്രാഫിക് പരിഷ്കരണം അടക്കമുള്ള  നിയന്ത്രണങ്ങൾ വ്യാപാരികൾക്കെതിരാവുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് സമരത്തിലേക്ക്.വ്യാപാരികളും പഞ്ചായത്തും പോലീസും ഒന്നിച്ചെടുത്ത തീരുമാനത്തിനെതിരായാണ് മാറി മാറി വരുന്ന പോലീസ് ഉദ്ദോഗസ്ഥന്മാർ സ്വീകരിക്കുന്ന നടപടിയെന്നും വ്യാപാരി നേതാക്കൾ പറയുന്നു.അടിയന്തിരമായി ചങ്ങരംകുളത്തെ ട്രാഫിക്ക് നിയന്ത്രണം പുനപരിശോധിക്കുകയും രണ്ട് വർഷമായി നിർജീവമായ ട്രാഫിക് സമതി യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത്പരിഹാരം കാണണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.വിശാലമായ മീൻ മാർക്കറ്റ് ചങ്ങരംകുളത്തുണ്ടായിരിക്കേ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കടകൾക്ക് മുന്നിൽ വണ്ടികൾ ഇട്ട് നടത്തുന്ന മൽസ്യ കച്ചവടം വഴി ടൗണിനെ മലി നപ്പെടുത്തുന്നത് നിരോധിക്കുക. വഴി യാത്രക്കാർക്ക് പോലും തടസ്സമുണ്ടാക്കി വ്യാപര സ്ഥാപനങ്ങളുടെ മുന്നിൽ  നടത്തുന്ന തൊരുവോര കച്ചവടം നിരോധിക്കുക.ഹൈകോടതിയുടെ നിർദ്ദേശപ്രകാരം മാത്രംവഴിയോര കച്ചവടത്തിന് അനുമതി നൽകുക.ഹൈകോടതിവിധി ഉണ്ടായിരിക്കെ അതു കാറ്റിൽ പരത്തിവ്യാപാര സ്ഥാപനങ്ങളിലേക്ക് കസ്റ്റമേഴ്സിന്കയറാൻ പോലും പ്രയാസമുണ്ടുക്കുന്ന വിധമുള്ളഓട്ടോ പാർകിംഗ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുക.തുടങ്ങിയ ആവശ്യങ്ങൾ പലവട്ടം വ്യാപാരികൾ ഉന്നയിച്ചിട്ടും ഒരു തരത്തിലുള്ള അനുകൂല സമീപനവും അധികൃതരുടെ ഭാഗത്ത് നിന്ന് വ്യാപാരികൾക്ക് ലഭിക്കുന്നില്ലെന്നും ഇത്കൊണ്ട് തന്നെ സമര പരിപാടികളുമായി മുന്നോട്ടു പോകാനും കെ.വി.വി.ഇ.എസ്.ചങ്ങരംകുളം യൂണിറ്റ്എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.ഒന്നാം ഘട്ടമെന്ന നിലയിൽ സെപ്റ്റംബർ 15 ന് ആലംങ്കോട് പഞ്ചായത്താഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.എന്നിട്ടും പരിഹാരം കാണാത്ത പക്ഷം കടകൾ അടച്ചിട്ട് ,പണിമുടക്കിപ്രതിഷേധിക്കാൻ തീരുമാനിച്ചു.യോഗത്തിൽ പ്രസിഡന്റ്‌ പി. പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.ഒ.മൊയ്‌തുണ്ണി,ഉമ്മർ കുളങ്ങര, ഉസ്മാൻ പന്താവൂർ, കെ. വി. ഇബ്രാഹിംകുട്ടി, വി. കെ. നൗഷാദ്, രവി എരിഞ്ഞിക്കാട്ട്, കൃഷ്ണൻ നായർ , അരുൺ മുരളി, എ.എ.നാസർ, സുനിൽ ചിന്നൻ , ബാബു മന്ന, ഷഹന വി , സലിം കാഞ്ഞിയൂർ എന്നിവർ പ്രസംഗിച്ചു.