29 March 2024 Friday

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 38120

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത് എന്നാൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 280  രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില  38120 രൂപയാണ്.