25 April 2024 Thursday

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.


കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്.