18 April 2024 Thursday

കുറ്റിപ്പുറം പാലത്തിന്റെ കമാനത്തിന്റെ ബീമുകള്‍ വാഹനം ഇടിച്ചു തകര്‍ന്നു.

ckmnews



എടപ്പാള്‍ : കുറ്റിപ്പുറം പാലത്തിന്റെ കമാനത്തിന്റെ ബീമുകള്‍ ഹിറ്റാച്ചി വാഹനം  ഇടിച്ചു  തകര്‍ന്നു.വെള്ളിയാഴ്ച്ച രാവിലെ 11.30-നാണ് സംഭവം. ആറുവരിപ്പാതാ നിര്‍മ്മാണ കമ്പനിയുടെ ഹിറ്റാച്ചി വാഹനം ലോറിയില്‍ കയറ്റിപ്പോകുന്നതിനിടെ ഹിറ്റാച്ചിയുടെ ഉയര്‍ന്ന ഭാഗം ബീമുകളില്‍ തട്ടിയതിനേ തുടര്‍ന്നാണ് ബീമുകള്‍ക്ക് തകര്‍ച്ച നേരിട്ടത്. അപകടാവസ്ഥയിലാണ് ബീമുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.