19 April 2024 Friday

ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് തമിഴ്‌നാട് സ്വദേശി; വെളിപ്പെടുത്തി താരം

ckmnews

സിനിമകളുടെ റിലീസിന് നടന്മാരുടെ ബാനറുകളിൽ പാലഭിഷേകം നടത്തുന്ന ആരാധകരുടെ വാർത്തകൾ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ട്. കാരണം,

ഇന്ത്യൻ സിനിമ ആരാധകർ, സിനിമ അഭിനേതാക്കളെ ആരാധനാപാത്രങ്ങളായി കാണുന്നവരാണ്. എന്നാൽ ആരാധകൻ ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിയുകയും നടിയെ പ്രതിഷ്ടയാക്കുകയും ചെയ്യുന്നു എന്ന വാർത്ത കേരളത്തിൽ അത്ര കേട്ട് കേൾവിയില്ലാത്തതാണ്. തന്റെ പേരിൽ ഒരു ക്ഷേത്രം പണിത് ആരാധിക്കുന്ന ആരാധകനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ഹണി റോസ്.