20 April 2024 Saturday

കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം; നാല് യുവാക്കള്‍ അറസ്റ്റില്‍

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം. കന്യാസ്ത്രീ മഠത്തിൽ പഠിക്കുന്ന മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് യുവാക്കളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 


പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. രാത്രി മഠത്തിൽ വന്ന് മടങ്ങുന്നതിനിടെ യുവാക്കളെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച വിവരം അറിയുന്നത്. മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടികളുടെ പരാതി. സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് കേസുകളാണ് കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.