20 April 2024 Saturday

കെഎസ്ആര്‍ടിസി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച

ckmnews

ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ തല പുകച്ച് സര്‍ക്കാരും മാനേജ്‌മെന്റും. സര്‍ക്കാര്‍ പണം കൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും ധനവകുപ്പ് ഇത് വരെയും തീരുമാനമെടുത്തില്ല.പ്രതിസന്ധി പരിഹരിക്കാന്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് ആലോചന.


ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനും, അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.


എന്നാല്‍ ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നല്‍കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്. പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെങ്കില്‍ ഡ്യൂട്ടി പരിഷ്‌കരണത്തിലും ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷന്റെ കാര്യത്തിലും തീരുമാനമെടുക്കണം.