28 March 2024 Thursday

'എന്റെ സംരംഭം നാടിന്റെ അഭിമാനം' ലൈസൻസ് ലോൺ സബ്‌സിഡി വിതരണം നടത്തി

ckmnews

'എന്റെ സംരംഭം നാടിന്റെ അഭിമാനം' ലൈസൻസ് ലോൺ സബ്‌സിഡി വിതരണം നടത്തി


എടപ്പാൾ:2022-23 സംരംഭ വർഷത്തിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ലോൺ ലൈസൻസ് സബ്‌സിഡി മേള പഞ്ചായത്തിൽ വച്ച് നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്ങിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.വ്യവസായ വികസന ഓഫീസർ നിസാം കെ കാരി സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ എം എ നജീബ് അധ്യക്ഷത നിർവഹിച്ച പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ,ആരോഗ്യസ്റ്റാൻിണഗ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജ,മെമ്പർമാരായ ശ്രീജ പാറക്കൽ,റാബിയ,അക്ബർ പനച്ചിക്കൽ,ഉണ്ണികൃഷ്ണൻ,ശാന്ത മാധവൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു.സംരംഭകർക്ക് ഉദ്യം,FSSAI,LSGD ലൈസൺസുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഒരു വർഷത്തിൽ 160 സംരംഭങ്ങൾ തുടങ്ങാനായിരുന്നു ലക്ഷ്യം വെച്ചത് അതിൽ 40 ശതമാനം പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞത് പഞ്ചായത്തിൻെ നേട്ടമായി യോഗം വിലയിരുത്തി.ബാങ്ക് പ്രതിനിധികളായി അഷ്തോഷ് കുമാർ (കേരള ഗ്രാമീണ ബാങ്ക്),സതീഷ് (പഞ്ചാബ് നാഷ്ണൽ ബാങ്ക്), ലിനി(ഇന്ത്യൻ ഓവർസീസ് ബാങ്ക്)എന്നിവർ പങ്കെടുത്തു.സംരംഭകരുമായി ബാങ്ക് പ്രതിനിധികൾ സംവദിച്ചു. കുടുണബശ്രീ ബ്ലോക്ക് കോർഡിനേറ്റർ വിസമയ, സാമ്പത്തിക സാക്ഷരത കേന്ദ്രം കോർഡിനേറ്റർ എന്നിവരെ ലോണുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും സംസാരിച്ചു. ആകെ 40 % സംരംഭകർ പരിപാടിയുടെ ഭാഗമായി.വ്യവസായ വകുപ്പ് പ്രധിനിതികൾ പരിപാടിയുടെ ഏകോപനം നടത്തി. പരിപാടിക്ക് നന്ദി വട്ടംകുളം പഞ്ചായത്ത്‌ ഇന്റേൺ അമൃത പ്രകാശിപ്പിച്ചു.