29 March 2024 Friday

ആലങ്കോട് ഗവൺമെന്റ് സ്കൂളിന് അനുവദിച്ച ശുചീകരണ മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു

ckmnews

ആലങ്കോട് ഗവൺമെന്റ് സ്കൂളിന് അനുവദിച്ച ശുചീകരണ മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു 


ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആലങ്കോട് ഗവൺമെന്റ് സ്കൂളിന് അനുവദിച്ച ശുചീകരണ മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ.സിന്ധു നിർവ്വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷെഹീർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യചെയർമാൻ രാമദാസൻ, ബ്ലോക്ക്  ആസൂത്രണ സമിതി ചെയർമാൻ പി.വിജയൻ, ആലങ്കോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.പ്രകാശൻ എന്നിവർ ആശംസകൾ അറിയിച്ചു.പ്രധാനാധ്യാപിക ശശികല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.