20 April 2024 Saturday

കേരള പോലീസ് ഫുട്ബോൾ ക്യാപ്റ്റൻ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കി താരങ്ങൾ

ckmnews

ചങ്ങരംകുളം: കേരള പോലീസ് ഫുട്ബോൾ ക്യാപറ്റൻ ചാലിശേരി വലിയ വീട്ടുവളപ്പിൽ ശ്രീരാഗും , തൃശൂർ ആറ്റൂർ പാലഞ്ചേരി വീട്ടിൽ വിജിഷയും തമ്മിൽ ബുധനാഴ്ച ആറ്റൂർ കാർത്ത്യാനി ഭഗവതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. വിവാഹത്തിന് ആശംസകൾ അറിയിച്ച് ഫുട്ബോൾ രംഗത്ത്  ലോകത്തിലെ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ്  ഫുട്ബോൾ ക്ലബ്ബ് ചെൽസി  നവ ദമ്പതിമാർക്ക് ആശംസകൾ അറിയിച്ചത് നവ ദമ്പതിമാർക്കും ഗ്രാമത്തിലെ ഫുട്ബോൾ ആരാധകർക്കുംആഹ്ലാദമായി.

 ഗ്രാമവാസികളുടെ അമ്പാടിയായ ശ്രീരാഗിന് ബാല്യം മുതൽ ഫുട്ബോളിന് ജീവനു തുല്യം ഇഷ്ടമായിരുന്നു. 

ചെൽസി ക്ലബ്ബിന്റെ ആരാധകനായ അമ്പാടി 

ചെൽസിക്ലബിലെ  ടീമംഗങ്ങളെയും ഏറെ ഇഷ്ടമായിരുന്ന  ടീമിനേയും കാൽപന്ത് കളിയേയും സ്നേഹിക്കുന്ന അമ്പാടിക്കുള്ള സ്നേഹ സമ്മാനമാണ് ചെൽസിയുടെ ഇ മെയിൽ ആശംസ. 

സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതെ ലഭിച്ച ആശംസ നവ ദമ്പതിമാർക്കും ഇരട്ടിമധുരമായി.

ഹൈസ്കൂൾ പഠനകാലത്ത് സ്കൂൾ മൈതാനത്ത് പന്തിനുവേണ്ടി പാറി പറന്നാണ് കേരള ഫുട്ബോളിന്റെ നെറുകയിൽ എത്തിയത്.

അഞ്ച് വർഷം തുടർച്ചയായി കേരള സന്തോഷ ട്രോഫി ടീമിൽ കളിച്ചിരുന്നു. 2017ൽ കൽക്കത്തയിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിലെ അംഗമായിരുന്നു.

ഇപ്പോൾ കേരള പോലീസ് ഫുട്ബോൾ ടീമിലും , ഒഴിവ് സമയങ്ങളിൽ ഫുട്ബോൾ രംഗത്ത് ഗ്രാമത്തിലഭിമാനമായ  ചാലിശേരി ജിസിസി ക്ലബ്ബിലും നിറ സന്നിധ്യമാണ് അമ്പാടി.

 ബുധനാഴ്ച വൈകീട്ട്  ചാലിശേരി പി.പി. ഓഡിറ്റോറിയത്തിൽ  ഐ എം.വിജയന്റെ നേതൃത്വത്തിൽ ദമ്പതിമാർക്ക് ആശംസകൾ അർപ്പിച്ച് പോലീസ് താരങ്ങളും , സന്തോഷ് ട്രോഫി താരങ്ങളും  മംഗള ഗാനം പാടിയും  അംഗങ്ങളുടെ ഡാൻസും സദസ്സിന് ആവേശവും , ആനന്ദവുമായി

ജിസിസി ക്ലബ്ബ്  നവ ദമ്പതിമാർക്ക് സ്നേഹ ഉപകാരവും , മംഗള പത്രവും നൽകി. 

വിവാഹ ആഘോഷങ്ങളിൽ   മുൻ ഇന്ത്യൻ ഫുട്ബോൾ  ക്യാപറ്റൻ  ഐ.എം.വിജയൻ കേരള പോലീസ് ടീം കോച്ചുമാരായ വിവേകാനന്ദൻ , സിദ്ധിഖ് കല്യാശേരി , കേരള പോലീസ്

താരങ്ങൾ , സന്തോഷ് ട്രോഫി താരങ്ങൾ , ചാലിശ്ശേരി ജനമൈത്രി പോലീസ് എന്നിവരും മറ്റു ജനപ്രതിനിധികളും , നാട്ടുകാരും , ഫുട്ബോൾ താരങ്ങളും , ബന്ധുമിത്രാദികളും 

 വിവാഹത്തിൽ പങ്കെടുത്തു