20 April 2024 Saturday

കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം; എലിവിഷം കണ്ടെത്തി

ckmnews

കുന്നംകുളം :കിഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത്   കൊലപ്പെടുത്തിയ സംഭവത്തിൽ എലി വിഷം വീട്ടിൽ നിന്നും  കണ്ടെത്തി. കുന്നംകുളം എസിപി ടി എസ് സിനോജ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിലാണ്  എലിവിഷം കണ്ടെത്തിയത്.