23 April 2024 Tuesday

'കാള്‍സനെന്ന വന്‍മരം വീണു, ഇനി പ്രഗ്നനാനന്ദയുടെ കാലം'; ഇന്ത്യന്‍ ചെസ് വിസ്‌മയത്തെ വാഴ്‌ത്തി മലയാളികള്‍

ckmnews

മിയാമി: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെതിരെ ചെസ് ബോര്‍ഡില്‍ അത്ഭുത കരുക്കള്‍ നീക്കുകയാണ് ഇന്ത്യന്‍ യുവവിസ്‌മയം ആര്‍ പ്രഗ്നനാനന്ദ. മൂന്നാം തവണയും മാഗ്നസ് കാൾസനെ അട്ടിമറിച്ചാണ് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് പ്രഗ്നനാനന്ദ തന്‍റെ കരുക്കള്‍ നീക്കുന്നത്. മിയാമി വേദിയായ ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലാണ് ഒടുവിലായി പ്രഗ്നനാനന്ദയുടെ കുതിപ്പിന് മുന്നില്‍ നോര്‍വേയുടെ കാള്‍സന് കീഴടങ്ങേണ്ടിവന്നത്. കാള്‍സനെതിരായ ആര്‍ പ്രഗ്നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്‍റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്നനാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു.